JHL

JHL

സഊദി കിഴക്കൻ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി; നിസാം ഉപ്പള ജന:സെക്രട്ടറി സാദിഖ് പൂക്കാര സെക്രട്ടറി.

സഊദി(www.truenewsmalayalam.com) : സഊദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജന: സെക്രട്ടറിയായി നിസാം ഉപ്പളയെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി യൂസുഫ് പച്ചിലംപാറപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഒഴിവിലേക്കാണ് നിസാം ഉപ്പളയെ ജന: സെക്രട്ടറിയാക്കിയത്.സാദിഖ് പൂക്കാരയെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു.അൽ ഖോബാർ വെൽക്കം ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ബഷീർ ഉപ്പള അധ്യക്ഷനായി. 

വൈസ് ചെയർമാൻ ഹബീബ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം പെർവാടി, വൈസ് ചെയർമാൻ റസാഖ് ഓണന്ത, സെക്രട്ടറി നിസാം ഉപ്പള ഗേറ്റ്,അലി ചിപ്പാർ, 

മുന്നാഭായി, ഇബ്രാഹിം കടമ്പാർ, ഹനീഫ് പച്ചിലംപാറ, സാദിക്ക് പൂക്കാര, അഷ്‌റഫ്‌ കയർകട്ട, ഖലീൽ വോർകാമ്പ് തുടങ്ങിയവർ സംസാരിച്ചു.

നിസാം ഉപ്പള സ്വാഗതവും, അലി ചിപ്പാർ നന്ദിയും പറഞ്ഞു.





No comments