JHL

JHL

കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾക്ക് വലിയ പങ്ക്; ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു

കാസർക്കോഡ്(www.truenewsmalayalam.com) : കോവിഡ് വ്യാപനത്തിനെതിരെ അവബോധമുണ്ടാകുന്നതിൽ നാട്ടിലെ സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും, കോവിഡ് മഹാ മാരിക്കെതിരെ സമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും   ജില്ലാ കലക്ടർ ഡോക്ടർ സജിത്ത് ബാബു   അഭിപ്രായപെട്ടു.

 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ ഈവർഷത്തെ സാംസ്കാരിക പരിഷത്ത് പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

  "കാസർകോട് മൂന്നു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ ജനകീയമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരികയും അത് നല്ല നിലയിൽ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് കാസർക്കോഡിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കിടയിൽ പുതിയൊരു മുഖവുര കണ്ടെത്തിയ ജനകീയനായ കലക്ടർ ആയിരുന്നു സജിത്ത് ബാബു" എന്ന് കാസർക്കോഡ് ബ്ലോക്ക് പഞ്ചയാത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉപഹാരം നൽകി സംസാരിക്കവേ അഭിപ്രായപെട്ടു.

  കാസർക്കോഡ് നടന്ന ചടങ്ങിൽ  വ്യാവസായി മൊയ്തീൻ പി എസ് പൊന്നാട അണിയിച്ചു.  സാംസ്കാരിക പരിഷത്ത് കേന്ദ്ര കമ്മിറ്റി അംഗം  നിസാർ ആരിക്കാടി സ്വാഗതം പറഞ്ഞു.







No comments