JHL

JHL

ഐ ക്യു എസ് വാർഷിക പരിപാടികൾക്ക് തുടക്കമായി.

കാസറഗോഡ്(www.truenewsmalayalam.com) : അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിശുദ്ധ ഖുർആൻ മനഃപാഠമുൾപ്പെടെ വൈവിധ്യ പഠന അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഐ ക്യു എസ് ഓൺലൈൻ സ്ഥാപനത്തിൻ്റെ ഒന്നാം വാർഷിക പരിപാടികൾക്ക് തുടക്കമായി. വാർഷിക ദിനമായ ഇന്നലെ രാവിലെ സയ്യിദ് ത്വാഹിറുൽ  അഹ്ദൽ തങ്ങളുടെ മഖാം സിയാറത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

    ജൂലൈ ഒന്നു മുതൽ പത്ത് വരെയുള്ള ദിവസങ്ങളിലായി വിശുദ്ധ ഖുർആൻ ചർച്ചാ വേദി, സൂറത്തുൽ ഫാത്തിഹ പഠനം, ഖുർആൻ ക്വിസ് മത്സരം, പോസ്റ്റർ ഡിസൈനിങ് മത്സരം, പാരൻ്റ്സ് മീറ്റ്, സ്റ്റുഡൻ്റ്സ് മീറ്റ്, ആത്മീയ മജ്‌ലിസ്, ഖുർആൻ ആൻഡ് സയൻസ് വീഡിയോ പബ്ലിഷിംഗ്, ഹദീസ് സ്റ്റാറ്റസ്, വെബ്സൈറ്റ് ലോഞ്ചിങ് തുടങ്ങിയ പരിപാടികൾ നടക്കും. ജൂലൈ പത്തിനാണ് സമാപന സമ്മേളനം.

    സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ സിയാറത്തിനു നേതൃത്വം നൽകി. മൂസ സഖാഫി കളത്തൂർ, ഹാഫിള് സജ്ജാദ് ഹിമമി സഖാഫി, ഹാഫിള് മിഖ്ദാദ് ഹിമമി, ഹാഫിള് ഇംതിയാസ് ഹിമമി സഖാഫി, ഹാഫിള് ശാഹുൽ ഹമീദ് ഹിമമി സഖാഫി സംബന്ധിച്ചു.



No comments