JHL

JHL

ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ബദിയാറു ജടാധാരി ദേവസ്ഥാനത്തെ 18 പടികളില്‍ പട്ടികജാതി ക്ഷേമസമിതി നേതാക്കള്‍ പ്രവേശിച്ച് പ്രതിഷേധിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : പെര്‍ള സ്വര്‍ഗയിലെ ബദിയാറു ജടാധാരി ദേവസ്ഥാനത്തേക്കുള്ള 18 പടികളിലൂടെ വിലക്ക് മറികടന്ന് ദളിതര്‍ കയറി. ദളിതരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നതിനാല്‍ മുഖ്യകവാടം മൂന്നുവർഷമായി ക്ഷേത്രം നടത്തിപ്പുകാർ പൂട്ടിയിട്ടതിനാല്‍ അതുവഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായില്ല.പുറത്തെ വഴിയിലൂടെ അകത്തുയറിയ നേതാക്കൾ തെയ്യം കെട്ടിയാടുന്ന പ്രധാന സ്ഥലത്തുമെത്തി. പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും ചരിത്രംകുറിച്ച് ക്ഷേത്രപ്രവേശനം നടത്തിയത്.
ജടാധാരി ദേവ സ്ഥാനത്തേക്കുള്ള പതിനെട്ടു പടികളിൽ ദളിതർക്ക് വിലക്കുള്ളത് 'ദേശാഭിമാനി' വാരാന്തപ്പതിപ്പില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. പട്ടികജാതി കമ്മിഷനും മന്ത്രി കെ രാധാകൃഷ്ണനും  പികെഎസ് നേതാക്കൾ ഓൺലൈനിൽ പരാതി നൽകി. ദേവസ്ഥാനം തുടർന്ന് ദളിത് പ്രവേശിപ്പിച്ച് ഉത്സവം നടത്താൻ ഇടപെടണമെന്ന് നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. മുമ്പ് ബിജെപിയും ഇപ്പോള്‍ യുഡിഎഫും ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തിലാണ് ദേവസ്ഥാനം. 





No comments