JHL

JHL

ഇന്ധനവിലവർധനയ്‌ക്കെതിരേ സി.പി.എം. പ്രതിഷേധം

കാസർകോട്‌ (www.truenwsmalayalam.com): ഇന്ധനവില വർധിപ്പിക്കുന്നതിരെ സിപിഐ എം നേതൃത്വത്തിൽ  ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ നടത്തിയ ധർണയിൽ ആയിരങ്ങൾ പങ്കെടുത്തു. 12 കേന്ദ്രങ്ങളിലായിരുന്നു രാവിലെ 10 മുതൽ  വൈകിട്ട്‌ ആറുവരെ പ്രതിഷേധം. ഇന്ധന വിലവർധനവിനെ തുടർന്ന്‌ ആവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വർധനവിലും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ബ്രാഞ്ചുകളിൽ നിന്നെത്തിയവർ അഭിവാദ്യ പ്രകടനം നടത്തി. സമര കേന്ദ്രങ്ങളിൽ കലാപരിപാടികളും അരങ്ങേറി. 

 കാസർകോട്‌ വിദ്യാനഗറിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എം സുമതി അധ്യക്ഷയായി. ടി കെ രാജൻ, ടി എം എ കരീം, എം രാമൻ, എം കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. 
കാഞ്ഞങ്ങാട് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവി അമ്പാടി അധ്യക്ഷനായി. വി വി രമേശൻ, എം പൊക്ലൻ, എ കൃഷ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, ടി വി കരിയൻ, പി നാരായണൻ  എന്നിവർ സംസാരിച്ചു. കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു. 
 
കുമ്പളയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. സി എ സുബൈർ അധ്യക്ഷനായി. പി രഘുദേവൻ, എം ശങ്കർ റൈ,  കെ ജഗനാഥ ഷെട്ടി, പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഡി സുബ്ബണ്ണ ആൾവ സ്വാഗതംപറഞ്ഞു.  

പാലക്കുന്നിൽ  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. കെ സന്തോഷ് കുമാർ അധ്യക്ഷനായി. കെ മണികണ്ഠൻ, മധു മുതിയക്കാൽ, ടി നാരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, പി മണിമോഹൻ എന്നിവർ സംസാരിച്ചു. വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. 
കാലിക്കടവിൽ ജില്ലാ കമ്മിറ്റിയംഗം ടി വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. കെ വി ജനാർദനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, എം വി കോമൻ നമ്പ്യാർ, പി കുഞ്ഞികണ്ണൻ, എം വി ചന്ദ്രൻ, പി കെ ലക്ഷ്മി, പി ശ്യാമള എന്നിവർ സംസാരിച്ചു. ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
വെള്ളരിക്കുണ്ടിൽ ജില്ലാ കമ്മിറ്റിയംഗം പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാം, പി ആർ ചാക്കോ, ടി പി തമ്പാൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു. കെ സി സാബു സ്വാഗതവും  സണ്ണി മങ്കയം നന്ദിയും പറഞ്ഞു. 
ചെറുവത്തൂരിൽ ജില്ല സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ കണ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, കെ പി വത്സലൻ, പി സി സുബൈദ എന്നിവർ സംസാരിച്ചു. കെ സുധാകരൻ സ്വാഗതം പറഞ്ഞു. 
നീലേശ്വരത്ത്‌ ജില്ല സെക്രട്ടറിയറ്റംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. പാറക്കോൽ രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ, സി പ്രഭാകരൻ, പി ബേബി, എം ലക്ഷ്മി, ടി വി ശാന്ത എന്നിവർ സംസാരിച്ചു. എം രാജൻ സ്വാഗതം പറഞ്ഞു. സിഐടിയു നേതൃത്വത്തിൻ മോട്ടോർ വാഹന തൊഴിലാളികൾ റിക്ഷ കെട്ടിവലിച്ച് പ്രകടനം നടത്തി. സുഭാഷ് അറുകരയുടെ നാടൻപാട്ട് അരങ്ങേറി. കുവൈത്തിലെ കലാസംഘടന നിർധനരായ രോഗികൾക്ക് വിൽചെയർ നൽകി. 
 കുണ്ടംകുഴിയിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. എം അനന്തൻ അധ്യക്ഷനായി. ഇ പത്മാവതി, കെ പി രാമചന്ദ്രൻ, ജയപുരം ദാമോദരൻ എന്നിവർ സംസാരിച്ചു. സി ബാലൻ സ്വാഗതം പറഞ്ഞു. ഉദയൻ കുണ്ടംകുഴി, മധു ബേഡകം, കെ ശ്രുതി, കെ ബാലകൃഷ്ണൻ എന്നിവർ നാടൻപാട്ട്, ഏകാംഗ നാടകം, കവിത എന്നിവ അവതരിപ്പിച്ചു. മുള്ളേരിയയിൽ ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു. കെ ശങ്കരൻ അധ്യക്ഷനായി. സിജിമാത്യു, ബി കെ നാരായണൻ എന്നിവർ സംസാരിച്ചു. എം മാധവൻ സ്വാഗതം പറഞ്ഞു. 
രാജപുരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം സാബു എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ടി കോരൻ അധ്യക്ഷനായി. ഒക്ലാവ്‌ കൃഷ്‌ണൻ, ടി ശാന്തകുമാരി,  യു തമ്പാൻ, യു ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എം വി കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.  
 ഉപ്പളയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം  ചെയ്‌തു. അബ്ദുറസാഖ്‌ ചിപ്പാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ, ബേബി ഷെട്ടി, ഡി ബൂബ എന്നിവർ സംസാരിച്ചു. സി അരവിന്ദ സ്വാഗതം പറഞ്ഞു.

 

No comments