JHL

JHL

മർഹൂം മമ്മുഞ്ഞി ഗോളിയടി കുടുംബ സംഗമം

ബദിയടുക്ക(www.truenewsmalayalam.com) : ബദിയടുക്കയിലെ പ്രശസ്തമായ മമ്മൂഞ്ഞി ഗോളിയടി കുടുംബം ബദിയടുക്കയിൽ ഒത്തുകൂടി.അഡ്വ.ബി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി. എസ് അബ്ദുല്ലക്കുഞ്ഞി സന്തുഷ്ട കുടുംബം എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.

നാല് തലമുറകളുടെ മാതാവ് ബീഫാതിമ ഹജ്ജുമ്മയെ ആദരിച്ചു. കൈറുന്നിസ ഹമീദ്', അൻസറബീഗം, അർസീനസ വാദ്, നസ്റീൻ ഷാഫി 'റിയാനനവാസ്, ഫെബീന ഷക്കീൽ ,ഫൻസീറ അലി, ന ന സ്മീർ ,ബാസിത് എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു, കുട്ടികളുടെ കലാ കായിക വിനോദങ്ങൾ, മുതിർന്നവർക്കുള്ള വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.റിട്ടയർഡ് സപ്ലൈ ഓഫീസർ ഇബ്രാഹിം സ്വാഗതവും ഹസൈനാർഗോളിയടി നന്ദിയും പറഞ്ഞു.





No comments