JHL

JHL

ഭൂമി തർക്കം; ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തടിയതിന് ശേഷം മൃതദേഹം കാട്ടിൽ കുഴിച്ചിട്ടു.

പുത്തൂർ(www.truenewsmalayalam.com) : ഭൂമി തർക്കം നിലനിക്കെ കാണാതായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തടിയതിന് ശേഷം മൃതദേഹം കാട്ടിൽ കുഴിച്ചിട്ടെന്ന് വിവരം.മൂന്ന് പേർക്കെതിരെ കേസ്.

ആറ് ദിവസം മുമ്പ് തന്റെ ഭൂസ്വത്ത് നോക്കാൻ പോയ മംഗളൂരു സ്വദേശിയായ ജഗദീഷ് (58) എന്നയാളെയാണ് ബന്ധുക്കൾ ഭൂമി തർക്കത്തിന്റെ പേരിൽ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.

 പടുവന്നൂർ പട്‌ലഡ്ക സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകൻ പ്രശാന്ത്, അയൽവാസിയായ ജീവൻ പ്രസാദ് എന്നിവരെയാണ് ജഗദീഷിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഭാര്യയോടും മകനോടും ഒപ്പം മൈസൂരുവിൽ താമസിച്ചിരുന്ന ജഗദീഷ് തന്റെ കൃഷിസ്ഥലം നോക്കാനാണ് പുത്തൂരിൽ എത്തിയത്. നവംബർ 18ന് പുലർച്ചെ ഇയാൾ കൃഷിസ്ഥലത്ത് എത്തിയെങ്കിലും തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് ജഗതീഷിന്റെ സഹോദരൻ സാമ്പ്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജഗതീഷിന്റെ മൃതദേഹം കാറ്റിൽ കുഴിച്ചിട്ടതായി വിവരം ലഭിച്ചത്.

ജഗദീഷിന്റെ അമ്മാവനായിരുന്ന സുബ്ബയ്യ റായിയും ജഗതീഷും തമ്മിലുള്ള ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

 നവംബർ 18ന് കുഞ്ഞൂർപഞ്ചയിലെ ഭൂമി കണ്ട് ജഗദീഷ് ഒമ്‌നി വാഹനത്തിൽ പട്‌ലഡ്‌കയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു.

ഇതിനിടെ സുബ്ബയ്യ റായിയും മറ്റു രണ്ടു പേരും ചേർന്ന് ജഗതീഷിനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. ശേഷം മൂന്ന് പ്രതികളും ചേർന്ന് മൃതദേഹം വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള വനത്തിൽ കുഴിച്ചിടുകയായിരുന്നു.

മൃതദേഹം പുറത്തെടുത്ത് കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മംഗളൂരുവിലേക്ക് കൊണ്ടുപോയി.

ഇതുമായി ബന്ധപ്പെട്ട് സുള്ള്യ ഹാലെഗേറ്റ് സ്വദേശികളായ മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.





No comments