JHL

JHL

എയ്ഡ്സ് ബോധവൽക്കരണ ഹ്രസ്വ ചിത്രം 'പൊസിറ്റീവ് 'ഡിസംബർ ഒന്നിന് റിലീസ് ചെയ്യും

കുമ്പള (www.truenewsmalayalam.com): കുമ്പള സി.എച്ച് സി നിർമ്മിച്ച എയ്ഡ്സ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം 'പൊസിറ്റിവ് 'ലോക എയ്ഡ്സ് ദിനമായ  ഡിസംബർ ഒന്നിന് ജില്ലാ കലക്ടർ ദണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  റിലീസ് ചെയ്യും.
ജില്ല എയ്ഡ്സ് സെല്ല്  നോഡൽ ഓഫീസർ ഡോ: ആമിന മുണ്ടോൾ എയ്ഡ്സ് ദിന സന്ദേശം നൽകും.മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ അദ്ധ്യക്ഷം വഹിക്കും. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിൽ പ്രദർശിപ്പിക്കും.
കുമ്പള സി.എച്ച് സിയിലെ ജീവനക്കാരാണ് ഭൂരിഭാഗവും അഭിനേതാക്കൾ.10 മിനിറ്റ് ദൈർഘ്യമുള്ള സിനിമ
എച്ച്ഐ വി/എയ്ഡ്സ് രോഗികളുടെ കഥ പറയുന്നു.

ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെതാണ് ആശയം.ഗോപികുറ്റിക്കോൽ  സംവിധാനവും,കഥ,തിരക്കഥ,സംഭാഷണം കുമാരൻ ബി.സി യും,ക്യാമറ ഫാറൂക്ക് ഷീറിയയും നിർവ്വഹിക്കുന്നു.


No comments