JHL

JHL

കുമ്പള കുണ്ടംങ്കാറടുക്ക കോളനിയിൽ ത്വക്ക് രോഗ മെഡിക്കൽ ക്യാമ്പ് നടത്തി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സി.എച്ച് സിയുടെ അഭിമുഖ്യത്തിൽ കുണ്ടംങ്കാറടുക്ക കോളനിയിൽ ത്വക്ക്  രോഗ മെഡിക്കൽ ക്യാമ്പ് നടത്തി.

പരിപാടി പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.

ദേശീയ കുഷ്ഠരോഗ നിർമ്മാർജപരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ നൽകി രോഗ പകർച്ച തടയുകയാണ് ക്യാമ്പിന്റെ ലക്ഷ്യം .അംഗവൈകല്യം തടയഞ്ഞ് രോഗ പകർച്ച ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും.കുഷ്o രോഗം കണ്ടത്തുന്നതിനായി അശ്വമേധം പരിപാടിയുടെ സർവ്വേ പഞ്ചായത്തിൽ ആരംഭിച്ചു.പുരുഷ,സ്ത്രീ വളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ആളുകളെ പരിശോധന നടത്തുന്നുണ്ട്.2022 ഫെബ്രുവരിയിൽ സർവ്വേ പൂർത്തീകരിക്കും.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ സക്കീന അബ്ദുല്ല അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമാഷെട്ടി,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരംസമിതി ചെയർമാൻ കൊഗ്ഗു,ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ത്വക്ക് രോഗ വിദഗദ്ധ ഡോ: സാവിത്രി രോഗികളെ പരിശോധിച്ചു.

ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ആദർശ്,ജെ പി എച്ച്എൻ  ശാരദ എസ്, ഫാർമസിസ്റ്റ് രമ്യ ആശാപ്രവർകരായ വീണ,ബൽക്കീസ് എന്നിവർ നേതൃത്വം നൽകി.മരുന്ന് വിതരണവും നടത്തി.






No comments