JHL

JHL

തിരക്ക് :സ്വകാര്യ ബസ്സുകൾക്ക് വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവുന്നില്ല; കെഎസ്ആർടിസിയിലും കൺസഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കുമ്പള(www.truenewsmalayalam.com) : സ്കൂൾ കോളേജുകൾ  തുറന്നതോടെ തിരക്കുമൂലം വിദ്യാർത്ഥികളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ സ്വകാര്യ ബസ്സുടമകൾ. യാത്രാദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി ബസുകളിലും  വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയിലെ ഓരോ പ്രദേശത്തും സർക്കാർ സ്കൂൾ, കോളേജുകൾക്ക് പുറമെ,  സ്വകാര്യ സ്കൂളുകളും,  കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം സ്വകാര്യ ബസുകളിൽ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നത്. ടൗണുകളിലാ  ണെങ്കിൽ വിദ്യാർത്ഥികളുടെ  തിരക്ക് ഇരട്ടിയാവുന്നു. ഇതുമൂലം പലപ്പോഴും ബസ് ജീവനക്കാരും, വിദ്യാർഥികളും തമ്മിൽ വാക്കേറ്റത്തിനും,  സംഘർഷത്തിനും കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രാവിലെയും, വൈകുന്നേരങ്ങളിലും കെഎസ്ആർടിസി ബസ്സുകളിൽ കൺസഷൻ നൽകി തിരക്ക് ഒഴിവാക്കണമെന്നാണ്   വിദ്യാർഥികളും, രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. അതേസമയം സ്വകാര്യ ബസ്സുകൾ ഓടാത്ത റൂട്ടു കളിൽ കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നേരിയ കൺസഷൻ നൽകുന്നുമുണ്ട്.

 അതിനിടെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസഷൻ അഞ്ചുരൂപ യാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കൺസഷൻ നിരക്ക് വർദ്ധിപ്പിച്ചാൽ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിനി റങ്ങുമെന്ന്  സർക്കാർ ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വിദ്യാർഥികൾ ഒഴികെ ബസ് ചാർജ് വർധനവിന്‌  സർക്കാരും, ബസ്ഉടമകളും  കഴിഞ്ഞ ആഴ്ച നടന്ന ചർച്ചയിൽ ഏകദേശ ധാരണയായത്. തുടർ ചർച്ചയ്ക്ക്  ഉപസമിതിയും  രൂപീകരിച്ചിട്ടുണ്ട്.





No comments