JHL

JHL

നി​ക്ഷേ​പി​ച്ച പ​ണം തി​രി​ച്ചു​ന​ൽ​കാ​ത്ത​തിൽ പ്രതിഷേധിച്ച് നിക്ഷേപകർ ഉ​പ്പ​ള വ്യാ​പാ​ര ഭ​വ​ൻ താ​ഴി​ട്ടു​പൂ​ട്ടി.

മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com) : പി​ഗ്മി, ചി​ട്ടി സ്കീ​മു​ക​ളി​ൽ നി​ക്ഷേ​പി​ച്ച പ​ണം വ്യാ​പാ​രി നേ​താ​ക്ക​ൾ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഉ​പ്പ​ള വ്യാ​പാ​ര ഭ​വ​ൻ, നി​ക്ഷേ​പ​ക​രാ​യ വ്യാ​പാ​രി​ക​ൾ അ​ട​ച്ചു​പൂ​ട്ടി.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ്​ മു​പ്പ​തോ​ളം വ​രു​ന്ന വ്യാ​പാ​രി​ക​ൾ വ്യാ​പാ​ര ഭ​വ​ന് താ​ഴി​ട്ടു​പൂ​ട്ടി​യ​ത്. പൊ​ലീ​സ് വ​ല​യം ഭേ​ദി​ച്ചാ​ണി​ത്. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്‌ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് പി​ന്നി​ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​വ​ർ മ​റ്റ് പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഈ ​പ​ണം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ​ണം തി​രി​കെ കി​ട്ടു​ന്ന​തു​വ​രെ ഓ​ഫി​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വ്യാ​പാ​രി​ക​ൾ. വി.​പി. മ​ഹാ​രാ​ജ, കെ.​എ​ഫ്. ഇ​ഖ്ബാ​ൽ, സാ​ദി​ഖ്​ ചെ​റു​ഗോ​ളി, ഹ​മീ​ദ് മ​ദ​ന​കോ​ടി, മെ​ഹ​മൂ​ദ് കൈ​ക്ക​മ്പ, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.





No comments