JHL

JHL

ആശുപത്രിയിൽ കഴിഞ്ഞ നിരാലംബനായ വയോധികന് മുഹിമ്മാത്ത് അഭയം.

കാസർകോട്(www.truenewsmalayalam.com) : സ്വന്തമായി  വീടോ പോകാനൊരിടമോ ഇല്ലാതെ കാസർകോട്  ജനറൽ  ആശുപത്രിയിൽ  വേദന  തിന്നു  ജീവിച്ച തലശ്ശേരിയിലെ  മുഹമ്മദിന്  ഇനി  പുത്തിഗെ  മുഹിമ്മാത്ത്  അഭയമൊരുക്കും .

മുഹമ്മദിന്റെ  ദയനീയാവസ്ഥ  വർത്തയായതിനെതുടർന്ന്  മുഹിമ്മാത്ത് അധികൃതരും ,എസ് .വൈ .എസ്  സാന്ത്വനം  പ്രവർത്തകരും  ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചിരുന്നു.മുഹമ്മദിനെ  സംരക്ഷിക്കാൻ  സന്നദ്ധത  അറിയിച്ചതിനെ  തുടർന്ന്  കാസർകോട്  പോലീസ് സ്റ്റേഷൻ  ഹൌസ്  ഓഫീസർ  ഔദ്യോഗികമായി  കത്തിലൂടെ  അഭ്യർത്ഥിക്കുകയാരുന്നു.

ഉടനെ  മുഹിമ്മാത്ത് അധികൃതർ ആശുപത്രിയിലെത്തി മുഹമ്മദിനെ ഏറ്റെടുക്കുകയും  മുഹിമ്മാത്ത്  സേഫ്  ഹോമിന്  കിഴിൽ  എല്ലാ  പരിചരണങ്ങളോടെയും  താമസിക്കുന്നതിന്  സൗകര്യം  ഒരുക്കുകയായിരുന്നു.

മുഹിമ്മാത്ത്  സെക്രട്ടറി  അബ്ദുൽ  കാദിർ സഖാഫി  മൊഗ്രാൽ ,സേഫ്  ഹോം  ഡയറക്റ്റർ  മൂസ  സഖാഫി  കളത്തൂർ ,കാസറഗോഡ്  സോൺ  സാന്ത്വനം  സെക്രട്ടറി  സിറാജ്  കോട്ടക്കുന്ന് ,സാന്ത്വനം  ടീം  അംഗങ്ങളായ  ഫാറൂഖ്  കുബണൂർ ,മുഹമ്മദ്  കുഞ്ഞി  ഉളുവാർ  തുടങ്ങിയവർ  ആശുപത്രിയിലെത്തി മുഹമ്മദിനെ  സ്വീകരിച്ചു.

ഈ  മാസം  ആദ്യം  പ്രവത്തനമാരംഭിച്ച മുഹിമ്മാത്ത്  സേഫ്  ഹോമിൽ  അഭയമില്ലാത്ത  18 പേർ  അന്തേ വാസികളായിട്ടുണ്ട്.





No comments