JHL

JHL

കാസർകോട് ഗവൺമെൻ്റ് കോളേജ് കാല് പിടിക്കൽ സംഭവം: സമഗ്രാന്വേഷണം നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്(www.truenewsmalayalam.com) : ഗവൺമെൻ്റ് കോളേജിൽ പ്രിൻസിപ്പാളും എം.എസ്.എഫ്  പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഗവൺമെൻ്റ് കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു. വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിക്കുക എന്നത് പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമാണ്.
മേൽ സംഭവങ്ങളെല്ലാം കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ ലഭ്യമാണെന്നിരിക്കേ അത് പുറത്ത് വിടാൻ അധികൃതർ തയ്യാറാവണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനിൽക്കെ വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് പ്രതിഷേധാർഹമാണ്.  അധ്യാപക - വിദ്യാർത്ഥി ബന്ധം ഊഷ്മളമാവേണ്ടത്  ക്യാമ്പസിലെ അക്കാദമികവും സർഗാത്മകവുമായ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണെന്നും യൂണിറ്റ് കമ്മിറ്റി അഭപ്രായപ്പെട്ടു.

 ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഗവ.കോളേജ് പ്രസിഡൻ്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. ഇബാദ, നിദ എന്നിവർ സംസാരിച്ചു.





No comments