JHL

JHL

പ്രവാസി സി എച് അബ്ബാസ് നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാസിയായിരുന്ന മൊഗ്രാൽ കുത്ത്ബിനഗർ  സി എച് മൻസിലിൽ  സി എച് അബ്ബാസ്(58)  ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഷിറിയയിലെ ബീഫാത്തിമ്മയുടെയും, പരേതനായ അലവി  യുടെയും മകനാണ് സി എച് അബ്ബാസ്.
ദുബായ്ൽ ബിഎൻഡബ്ലിയു കമ്പനിയിൽ 25 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു.കോവിഡ്  വ്യാപനത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനിരിക്കേ യാണ് അന്ത്യം.

ഭാര്യ :മൊഗ്രാൽ മീലാദ് നഗർ പരേതരായ അലവി-ആസ്യമ്മ ദമ്പതികളുടെ മകൾ സക്കീനയാണ് ഭാര്യ. മക്കൾ :ശാക്കിർ, അർഷാദ്,  അഷ്ഫൽ, അഷ്‌ഫാന. മരുമകൻ : സിംസാറുൽ ഹഖ്(ആദൂർ ഗാളിമുഖ ).സഹോദരങ്ങൾ :ബഷീർ, ഇബ്രാഹിം (ഷിറിയ ).

മയ്യിത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. 

നിര്യാണത്തിൽ മൊഗ്രാൽ യൂണിറ്റ് കോൺഗ്രസ്‌ കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.





No comments