JHL

JHL

ജോലിക്കിടെ ഗ്രാനൈറ്റ് സ്ലാബ് ദേഹത്ത് വീണ് മംഗളൂരു ജെപ്പു സ്വദേശിക്ക് ദാരുണാന്ത്യം.

മംഗളൂരു(www.truenewsmalayalam.com) : ജോലിക്കിടെ ഗ്രാനൈറ്റ് സ്ലാബ് ദേഹത്ത് വീണ് മംഗളൂരു ജെപ്പു സ്വദേശിക്ക് ദാരുണാന്ത്യം.

മംഗളൂരു ജെപ്പുവിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ റിസ്‌വാനാ(30) ണ് ദുരന്തത്തിനിരയായത്.

നവംബർ 13 ശനിയാഴ്ച രാത്രി അത്താവറിൽ വച്ചാണ് സംഭവം.

രാജസ്ഥാനിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകളുമായി എത്തിയ ലോറിയിൽ നിന്നുമാണ് ഫോട്ടോ എടുക്കാൻ വേണ്ടി ലോറിയുടെ പിൻഭാഗത്തേക്ക് പോയ റിസ്‌വാൻ്റെ ദേഹത്തേക്ക് ഗ്രാനൈറ്റ് സ്ലാബുകൾ വീണത്, ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാണ്ഡേശ്വർ പോലീസ് കേസെടുത്തു.





No comments