JHL

JHL

സൈനുദ്ദീൻ വധ ശ്രമം- പോലിസ് ഇരുട്ടിൽ തപ്പുന്നു, അന്യോഷണ ഉദ്യോഗസ്ഥനെ മാറ്റണം; എസ് ഡി പി ഐ

കുമ്പള(www.truenewsmalayalam.com) : സൈനുദ്ദീൻ വധശ്രമം മാസങ്ങൾ പിന്നിട്ടിട്ടും മുഖ്യ പ്രതിയെ പിടിക്കൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. അന്യോഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റണം എന്ന് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വെല്ലുവിളി പോസ്റ്ററുകളുമായി സജീവമായുള്ള പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറാവാത്തത് പ്രതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമെന്നാണ് എസ്‌ഡിപിഐ ആരോപണം.
താൻ കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യമായി പറഞ്ഞ പ്രതി തനിക്ക് അതിന്റെ പേരിൽ കുമ്പള സ്റ്റേഷനിൽ കേസില്ല എന്നും വീരവാദം മുഴക്കിയിട്ടുണ്ട്.സിഐ യും പ്രതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ഫേസ്ബുക്കിൽ സജീവമായ പ്രതിയെ എന്ത് കൊണ്ട് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ലെന്നും  നേതാക്കൾ ആരോപിച്ചു.

 ഇത്രയും കഴിവും ആധുനിക സംവിധാനങ്ങളുമുള്ള കേരള പോലീസിന് മാസങ്ങളയിട്ടും ഒരു പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല എന്നു പറഞ്ഞാൽ അത് പ്രതിയും പോലീസും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ സൂചനയാണെന്നും അന്യോഷണ ഉദ്യോഗസ്ഥനെ മാറ്റി സത്യസന്തമായ അന്യോഷണം നടത്താൻ മേലധികാരികൾ തയ്യാറായില്ലെങ്കിൽ  ശക്തമായ ജനകീയ സമരങ്ങളുമായി എസ് ഡി പി ഐ മുന്നോട്ടു വരുമെന്നു അഷ്‌റഫ് ബഡാജെ അറിയിച്ചു.





No comments