JHL

JHL

കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണം; കൾച്ചറൽ ഫോറം ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി

കാസർകോട്(www.truenewsmalayalam.com) : ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ഉത്തര മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ നിർദിഷ്ട എയിംസ് കാസർഗോഡ് ജല്ലയിൽ സ്ഥാപിക്കണമെന്ന് കാസർഗോഡ് ജില്ലാ കൾച്ചറൽ ഫോറം ഖത്തർ ജനറൽ കൌൺസിൽ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു

കോവിഡ് കാലത്ത് കാസർകോടിന്റെ ശോചനീയമായ ആരോഗ്യ പ്രതിസന്ധി കേരളം മുഴുവൻ മനസ്സിലാക്കിയതാണ്, കർണ്ണാടക അതിർത്തി അടച്ചതോടെ പതിനഞ്ചോളം ജീവനാണ് റോഡിൽ പൊലിഞ്ഞു പോയത്. കാസർകോട് ജില്ലയുടെ ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം വേണമെന്നുള്ള നിരന്തരമായ ആവശ്യം മാറിമാറി വരുന്ന സർക്കാരുകൾ കൃത്യമായി പരിഗണിച്ചിട്ടില്ല  ജില്ലാ കൌൺസിൽ ചൂണ്ടിക്കാട്ടി.

എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്നത് 2014 ൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ് അത് പ്രകാരം കേരളത്തിലേക്ക് അനുവദിക്കുന്ന എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്ന ജനകീയാവശ്യവുമായി കാസർകോട് ജില്ലയിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ  സമര രംഗത്താണ്.

കേരളം ഇപ്പോൾ കേന്ദ്രത്തിനു നൽകിയ  പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്താത് ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനയാണ്.

ഏറ്റവും കൂടുതൽ റവന്യൂ ഭൂമി ലഭ്യമായ ജില്ലകളിൽ ഒന്നാണ് കാസർഗോഡ്,മാതൃമല്ല എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലം നിത്യരോഗികളായി മാറിയ നൂറുക്കണക്കിന് പേർ അധിവസിക്കുന്ന ജില്ലയും കൂടിയാണ്  കാസർകോട്   ജില്ലയിലെ ജനപ്രതിനിധികൾ കക്ഷി താൽപര്യങ്ങൾക്കതീതമായി ജില്ലയിലെ ജനങ്ങളോടപ്പം നിൽക്കണം കൾച്ചറൽ ജില്ലാ കൌൺസിൽ ആവശ്യപ്പെട്ടു.


എയിംസ് ന് വേണ്ടി വെൽഫെയർ പാർട്ടി അടക്കമുള്ള നവ സാമൂഹ്യ  പ്രസ്ഥാനങ്ങളും കൂട്ടായ്മകളും , സന്നദ്ധ സംഘടനകളും, വ്യക്തികളും നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ വിധ ശ്രമങ്ങൾക്കും ജില്ലാ കൌൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷക്കീൽ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി

തായലക്കണ്ടി ഉദ്ഘാടനം ചെയ്ത കൌൺസിൽ യോഗത്തിൽ

ഷബീർ പടന്ന,സിയാദലി, ഹഫിസുള്ള .കെവി, ഷജീം കോട്ടച്ചേരി, സാദിഖ് തങ്കയം , ഇസ്മായീൽ നീലേശ്വരം , റുബീന,

ജാവിദ് നുറുദ്ധീൻ, ഷമീറലി കാസർഗോഡ് , സലാം മഞ്ചേശ്വരം, ഹാഷിം തൃക്കരിപ്പൂർ  എന്നിവർ സംസാരിച്ചു. 

ജില്ലാ സെക്രട്ടറി റമ്മീസ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.





No comments