JHL

JHL

പട്ടാപ്പകലുണ്ടായ ക്വട്ടേഷൻ അക്രമക്കേസിലെ മുഖ്യപ്രതി പിടിയിൽ; അക്രമത്തിന്‌ ഉപയോഗിച്ച ഓട്ടോറിക്ഷയും ഒളിവില്‍ പോയ പ്രതിയുടെ ബൈക്കും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കാഞ്ഞങ്ങാട്‌(www.truenewsmalayalam.com): പട്ടാപ്പകലുണ്ടായ ക്വട്ടേഷൻ അക്രമക്കേസിലെ മുഖ്യപ്രതി പിടിയിൽ, അക്രമത്തിന്‌ ഉപയോഗിച്ച ഓട്ടോറിക്ഷയും ഒളിവില്‍ പോയ പ്രതിയുടെ ബൈക്കും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

അമ്പലത്തറ മൂന്നാം മെയിൽ സ്വദേശി രാജേന്ദ്രപ്രസാദി (27)നെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌ ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വീടുകയറി അക്രമിക്കുകയും 40 പവന്‍ സ്വര്‍ണ്ണവും, പണവും,  കാറും, ടിവിയും, മോഷ്ടിക്കുകയും ചെയ്തത്.

 കാഞ്ഞങ്ങാട്‌ ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ ഗണേഷ്‌ ഭജന മന്ദിരത്തിന്‌ സമീപം താമസിക്കുന്ന ദേവദാസ്‌ (66), ഭാര്യ ലളിത (63) എന്നിവരാണ്‌ അക്രമത്തിന്‌ ഇരയായത്‌.





No comments