JHL

JHL

മാലിന്യം അലങ്കാരമാക്കി വീണ്ടും മംഗൽപ്പാടി പഞ്ചായത്ത്

ഉപ്പള(www.truenewsmalayalam.com) : മാലിന്യം കൊണ്ട് പൊറുതി മുട്ടുന്ന മംഗൽപ്പാടി പഞ്ചായത്തിന് മറ്റൊരു പൊൻ തൂവൽ കൂടി.പഞ്ചായത്ത് ഓഫീസിന് മൂക്കിന് താഴെ പ്രവർത്തിക്കുന്ന കാന്റീനിൽ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്നത് തൊട്ടടുത്തുള്ള മംഗൽപാടി ഹയർ സെക്കന്ററി സ്കൂൾ  കോബൗണ്ടിലേക്കാണ്. മുമ്പ് മംഗൽപ്പാടി GHSS ൽ പഞ്ചായത്ത് ഹരിത കർമ്മസേനക്കാർ മാലിന്യം കുന്നു കൂട്ടി സൂക്ഷിച്ചത് വിവാദമായിരുന്നു.
മലിന ജലം ഒഴുക്കി കളയാൻ സംവിധാനമില്ലാത്ത ഈ  കാന്റീന് ആരാണ് അനുവാദം നൽകിയത് എന്ന് അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ഈ കാന്റീന് പ്രവർത്തന അനുമതി നൽകിയത് മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആണോ എന്ന് വ്യക്തമാക്കണം.

പ്രദേശത്തെ അസ്സഹനീയമായ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയുമായി ചർച്ച നടത്താൻ ചെന്നവരോട് സംസാരിക്കാൻ പോലും തയാറാകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ജനങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഈ കാന്റീനിൽ നിന്നുള്ള മലിനജലത്തിന്റെ അസഹനീയമായ രൂക്ഷ ഗന്ധം അനുഭവിക്കുന്ന വിദ്യാർത്ഥികൾ നിയമനടപടിയുമായി മുന്നോട്ടു പോകും എന്നാണ് അറിയുന്നത്.





No comments