JHL

JHL

അധികൃതര്‍ തിരിഞ്ഞു നോക്കാതായപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി; രണ്ടുലക്ഷം രൂപ ചിലവിട്ട്‌ റോഡ്‌ പണിതു.

മഞ്ചേശ്വരം(www.truenewsmalayalam.com) : പലകുറി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാതായപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി പിരിവെടുത്തു. രണ്ടുലക്ഷം രൂപ ചിലവിട്ട്‌ റോഡ്‌ പണിതു. മെമ്പറത്തന്നെ വിളിച്ച്‌ ഉദ്‌ഘാടനവും ചെയ്യിച്ചു. കുഞ്ചത്തൂര്‍ പാദയിലാണ്‌ പ്രതിഷേധത്തിന്റെ വേറിട്ട വഴിയില്‍ നാട്ടുകാര്‍ മാതൃകയായത്‌. കുഞ്ചത്തൂര്‍- ഏറുകട്ടെ റോഡാണ്‌ രണ്ടു ലക്ഷം രൂപ സമാഹരിച്ച്‌ നാട്ടുകാര്‍ പൂര്‍ത്തിയാക്കിയത്‌.പഞ്ചായത്തിലെ 3,5 വാര്‍ഡുകളിലെ മെമ്പര്‍മാരോട്‌ പലകുറി റോഡിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും അനക്കമുണ്ടായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ നാട്ടുകാര്‍ പണിത റോഡ്‌ മെമ്പറത്തന്നെ വിളിച്ചു വരുത്തി ഉദ്‌ഘാടനം ചെയ്യിക്കുകയായിരുന്നു.





No comments