JHL

JHL

ഇന്ധന വില കുതിച്ചുയരുന്നു; മഞ്ചേശ്വരം ബ്ലോക്ക്‌ കമ്മിറ്റി ഉപ്പള പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.

ഉപ്പള(www.truenewsmalayalam.com) : ന്ന ഇന്ധന -പാചക വാതക വിലയ്‌ക്കെതിരെയും സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തതിലും പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ മഞ്ചേശ്വരം ബ്ലോക്ക്‌ കമ്മിറ്റി ഉപ്പള പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.
ഡി സി സി ജനറല്‍ സെക്രട്ടറി ജെ എസ്‌ സോമശേഖര ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ബി എം കെ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചു. വൊര്‍ക്കാടി, മീഞ്ച, മംഗല്‍പാടി പഞ്ചായത്തുകളിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍, ഭാരവാഹികള്‍ പങ്കെടുത്തു.





No comments