JHL

JHL

"ഹലാൽ' ഭക്ഷണത്തിൽ മാത്രമല്ല, ജീവിതം മുഴുവൻ ഹലാൽ ആയിരിക്കണം" പി റുക്സാന

ചെമ്പരിക്ക (www.truenewsmalayalam.com) : ഹലാൽ എന്നത് ഭക്ഷണത്തിൽ മാത്രമല്ലെന്നും ജീവിതം മുഴുവൻ ഹലാലയിരിക്കണമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജനറൽ സെക്രട്ടറി പി. റുക്‌സാന പറഞ്ഞു. 

'ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന പ്രമേയവുമായി  നവംബർ 15 മുതൽ ഡിസംബർ 15 വരെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചെമ്പരിക്ക ബീച്ചിൽ നടത്തിയ 'സാഗര തീര സംഗമം' ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.  ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കാസറഗോഡ് ജില്ലാ പ്രെസിഡൻറ്  ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രെസിഡൻറ് വി എൻ ഹാരിസ് സമാപന പ്രസംഗം നടത്തി. തഅസിൻ ഖിറാഅത്ത് നടത്തിയ പരിപാടിയിൽ ഷമീറ സ്വാഗതം പറഞ്ഞു.

ഡൽഹി യൂണിവേഴ്സിറ്റി നടത്തിയ ലോ എൻട്രൻസിൽ ഒ ബി സി കാറ്റഗറിയിൽ പതിനാലാം റാങ്ക് നേടിയ ഫത്തിമ എം കെ സിയെയും ഗേൾസ് ഇസ്‌ലാമിക് അസോസിയേഷൻ കാസറഗോഡ് കണ്ണൂർ സംയുക്തമായി വിദ്യാർത്ഥിനിങ്ങൾക്ക്  നടത്തിയ ഹയർ മീറ്റിലെ കാർട്ടൂൺ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമത്ത് നസീബയെയും ചടങ്ങിൽ ആദരിച്ചു. ജി ഐ ഒ വിദ്യാർത്ഥിനികൾ ഖവാലി അവതരിപ്പിച്ചു. ടീൻ ഇന്ത്യ , മലർവാടി കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. 


No comments