JHL

JHL

റാഗിംഗ്; കുട്ടികളുടെ ജാഗ്രതകുറവിനെ ആഘോഷമാക്കരുതെന്ന് ഇർഫാന ഇഖ്ബാൽ

ഉപ്പള(www.truenewsmalayalam.com) : കൗമാര പ്രായത്തിൽ കുട്ടികൾ ചെയ്ത ജാഗ്രത കുറവിനെ ആഘോഷമാക്കിയവർ വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ കൂട്ട് നിൽക്കരുതെന്നും, ആരോപണ വിധേയരായ കുട്ടികളെ തെറ്റുകൾ ചൂണ്ടി കാണിച്ച് തിരുത്തുമെന്നും, സ്കൂളിൽ നിന്ന് പുറത്താക്കുന്ന കാര്യം ആ
ലോചനയിൽ പോലുമില്ലെന്ന് വാർഡ് മെമ്പറും, മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സനുമായ ഇർഫാന ഇഖ്ബാൽ.

കുട്ടികൾക്ക് നേരെ ഉയർന്ന ആരോപണത്തെ ന്യായീകരിക്കാൻ കഴിയില്ല. പക്ഷെ, ഇപ്പോഴത്തെ അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി സമൂഹം അവരെ ചേർത്ത് പിടിക്കുകയാണ് വേണ്ടത്. ഇന്ന് ചേരുന്ന പി. ടി. എ. യോഗത്തിലും കുട്ടികളെ പുറത്താക്കരുതെന്ന് ആവശ്യപ്പെടും. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സ്കൂളിന് മാനക്കേടുണ്ടായി. കുട്ടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളുടെ സുരക്ഷിത ഭാവി ഓർത്ത്‌ പിൻവലിക്കണമെന്നും ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ ആവശ്യപ്പെട്ടു.




No comments