JHL

JHL

എയിംസ് ബഹുജന റാലിക്ക് പിന്തുണയുമായി കിസാൻ രക്ഷാ സേന.

കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് ജില്ലയെ കൂടി ഉൾപ്പെടുത്തി എയിംസ് പരിഗണനയ്ക്കായ് ഒരു പ്രൊപോസൽ കൂടി കേരള സർക്കാർ കേന്ദ്ര സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നവംബർ 17 ന് 2.30 ന് കാസറഗോഡ് കറന്തക്കാടിൽ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സമാപ്പിക്കുന്ന   ബഹുജന റാലി വിജയിപ്പിക്കാൻ കർഷകരടക്കം എല്ലാ വിഭാഗം ജനങ്ങളും റാലിയിൽ അണിചേരണമെന്ന് കിസാൻ രക്ഷാ സേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ ഷുക്കൂർ കാണാജെ അധ്യക്ഷത വഹിച്ചു. ഷാജി കാടമന, ഗോവിന്ദ ഭട്ട്, നൗഷാദ് കാടമന, കമറുദ്ധീൻ പാടലഡുക്ക, മുസ്തഫ കാടമന,അഷ്‌റഫ്‌ കയ്യങ്കൂടൽ, ഹമീദ് സി. എച്ച് എന്നിവർ പ്രസംഗിച്ചു.





No comments