JHL

JHL

ഒട്ടേറെ കേസുകളിൽ പ്രതിയായ എം.എ ഫിറോസ് പോലീസ് പിടിയിൽ

കാസർകോട്(www.truenewsmalayalam.com) : ഒട്ടേറെ കേസുകളിൽ പ്രതിയായ ഒളിവിലായിരുന്ന മേൽപറമ്പ് മത്സ്യമാർക്കറ്റിനു സമീപത്തെ എം.എ.ഹൗസിൽ എം.എ ഫിറോസ് (39) പൊലീസിന്റെ പിടിയിലായി. കൊച്ചിയിൽ നിന്നാണു പിടികൂടിയത്. 

 2 വർഷം മുൻപ് കാസർകോട് ടൗണിൽ വച്ച് യുവാവിനെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഫിറോസ്  എന്നു പൊലീസ് പറഞ്ഞു.

ഈ കേസിൽ മറ്റൊരു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ക്രൈം എസ്ഐ ഇ.അശോകൻ,എസ്ഐ കെ.കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബാബുരാജ്, ബിജേഷ്, സിപിഒ ജയിംസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.





No comments