JHL

JHL

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; വ്യാപാരികളുടെ പണം തിരിച്ചു കൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്‌ഡിപിഐ.

ഉപ്പള(www.truenewsmalayalam.com) : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും പണം നഷ്ടപെട്ടവർക്ക് തിരിച്ചു കിട്ടാനുള്ള പരിഹാര മാർഗവും ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു കാണണമെന്ന് എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.
വ്യാപാരികളെ ഒരു കുടകീഴിൽ നിർത്തി കേരളം മുഴുവനും വ്യാപാരികളുടെ ശബ്ദമായി മാറിയ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ഉപ്പള കമ്മിറ്റി നടത്തിയ തട്ടിപ്പിൽ നിന്നു  മേൽ കമ്മിറ്റിക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്തു വ്യാപാരികളുടെ പ്രശ്നം ഉടൻ തീർത്തു കൊടുക്കാൻ തയ്യാറാവണം. ഭാവിയിൽ ഈ വിഷയത്തിൽ വ്യാപാരികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊണ്ട് മുന്നോട്ട് വരുമെന്ന് യോഗം അറിയിച്ചു.യോഗത്തിൽ എസ്‌ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഇംതിയസ്, ഹുസൈൻ അടുക്ക, നാസിഫ് കൊടിബയിൽ, തൻസീം പാറക്കട്ടെ, ഇബ്രാഹിം ഷിറിയ എന്നിവർ പങ്കെടുത്തു.




No comments