JHL

JHL

മർഹും ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഭാര്യ കുഞ്ഞി ബീവി നിര്യാതയായി.


കുമ്പള(www.truenewsmalayalam.com) : മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പി മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഭാര്യയും പെരിങ്ങത്തൂര്‍ മത്തിപറമ്പത്ത് കേളോത്ത് ബഹ്ബുദ് തറവാട്ടില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകളുമായ സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി (60) നിര്യാതയായി. മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സയ്യിദത്ത് ഫാതിമ ബീവിയാണ് മാതാവ്. മക്കള്‍ സയ്യിദത്ത് ഫാതിമത്ത് സുഹ്റ ബതൂല്‍, സയ്യിദത്ത് മറിയം ബീവി, സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ (വൈസ് പ്രസിഡന്റ് മുഹിമ്മാത്ത്), സയ്യിദത്ത് ഹഫ്സ ബീവി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി അഹ്‌സനി അല്‍കാമിലി തങ്ങള്‍(എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), സയ്യിദത്ത് ഹന്നത്ത് ബീവി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ (പ്രസിഡണ്ട് എസ് വൈ എസ് കുമ്പള സോണ്‍), സയ്യിദത്ത് ആയിഷത് തുഹ്റ ഹഫീഫ, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍, സയ്യിദത്ത് ഖദീജത് ത്വാഹിറ, സയ്യിദത്ത് അസ്മ ബീവി. മരുമക്കള്‍, സയ്യിദ് ഇബ്രാഹിം ഹാദി സഖാഫി, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബുഖാരി സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ഹബീബു റഹ്മാന്‍ അഹദല്‍ സഖാഫി, സയ്യിദ് ഹാഫിള് ഫഖ്റുദ്ദീന്‍ ഹദ്ദാദ് സഖാഫി, സയ്യിദ് സഅദുള്ള അഹ്ദല്‍ സഖാഫി, സയ്യിദത്ത് ആയിഷ ഹര്‍ഷാന ബീവി, സയ്യിദത്ത് സീനത്ത് ബീവി, സയ്യിദത്ത് ഖദീജത്ത് നുസൈബ ബീവി, സയ്യിദത്ത് റഹ്മത്ത് ബീവി. സഹോദരങ്ങള്‍ സയ്യിദ് പൂക്കോയ തങ്ങള്‍ (മര്‍ഹൂം), എസ്.ബി.പി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹ്‌സിന്‍ കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദത്ത് ശരീഫ മുല്ലബീവി (മര്‍ഹൂം), സയ്യിദത്ത് ആയിഷ ബീവി (മര്‍ഹൂം), ഖമറുന്നിസ പാനൂര്‍, റുഖിയ്യ ബീവി മാസ്തിക്കുണ്ട്.

പരേതയുടെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അനുശോചിച്ചു.

ഖബറടക്കം ഞായര്‍ രാവിലെ 9 മണിക്ക് മുഹിമ്മാത്ത് അഹ്ദല്‍ മഖാമില്‍.




No comments