JHL

JHL

ഒന്നര വര്‍ഷം മുമ്പ് കട കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : ഒന്നര വര്‍ഷം മുമ്പ് കട കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ജിജീഷി(38)നെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാർ എസ്.ഐ എം.വി. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്തത്തിലുള്ള സംഘം പിടികൂടിയത്.

 2019 ഡിസംബര്‍ 26 നാണ് സംഭവം. അടുക്കത്ത്ബയല്‍ സ്വദേശിയായ മോഹനന്റെ കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും, മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിരവധി മോഷണ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.




No comments