JHL

JHL

മംഗളൂരുവിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവം; മൂന്നു പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് പിടികൂടി.

ഉത്തര്‍പ്രദേശ്‌ സ്വദേശികളായ പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇവർ മൂന്നു പേരെ കൂടാതെ മറ്റു 17 പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മിനിഞ്ഞാന്നു വൈകുന്നേരമാണ്‌ നാടിനെ ഞെട്ടിച്ച കൂട്ടബലാത്സംഗവും കൊലപാതകവും നടന്നത്‌.

മംഗ്‌ളൂരു, ഉളായിബെട്ടുവില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ആസാം സ്വദേശിനിയായ പെണ്‍കുട്ടിയാണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌.





No comments