JHL

JHL

എൽ എൽ എം എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ബന്തിയോട് സ്വദേശി ഖലീൽ ജിബ്രാന് വെൽഫെയർ പാർട്ടിയുടെ ആദരവ്

ബന്തിയോട് (www.truenewsmalayalam.com): കണ്ണൂർ സർവ്വകലാശാല ഈ വർഷം നടത്തിയ നിയമ ബിരുദാനന്തര ബിരുദ (LLM) കോഴ്സ് പ്രവേശനത്തിനുളള  പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ അഞ്ചും ഒ.ബി.സി യിൽ   രണ്ടും റാങ്കോടെ അർഹത നേടിയ ബന്തിയോട് അട്ക്ക സ്വദേശി ഖലീൽ ജിബ്രാനെ വെൽഫെയർ പാർട്ടി മഞ്ചേശ്വരം കമ്മിറ്റി മെമെൻഡോ നൽകി ആദരിച്ചു. 
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് എൽ. എൽ.ബി യും പാസ്സായ ഖലീൽ കേരള ഇൻസ്റ്റിസ്റ്റ്യൂട്ട് ഫോർ റിസർച്ച് ട്രൈനിംഗ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് ഫോർ ഷെഡ്യൂൾഡ് ക്ലാസസ് & ഷെഡ്യൂൾഡ് ട്രൈബ്സ് (KIRTADS) ൽ ജോലി ചെയ്തിരുന്നു. തികച്ചും പ്രതികൂല സാഹചര്യത്തിൽ കഠിനാധ്വാനം കൊണ്ട് നിയമ പഠനത്തിൽ ഉന്നതങ്ങളിൽ എത്താൻ പറ്റിയ ഖലീൽ ജിബ്രാനെ വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രെസിഡൻറ്  അബ്ദുല്ലത്തീഫ് കുമ്പള , സെക്രട്ടറി ഹമീദ് അമ്പാർ , കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രെസിഡൻറ് ഇസ്മായീൽ മൂസ എന്നിവർ അഭിനന്ദിച്ചു.

 

 

No comments