JHL

JHL

സംസ്ഥാന സർക്കാർ എത്രയുംപെട്ടെന്ന് കർണാടക തലപ്പാടി ബോർഡറിൽ ആർട്ടിപിസിആർ യൂണിറ്റ് സ്ഥാപിക്കണം; എസ്‌ഡിപിഐ

തലപ്പാടി(www.truenewsmalayalam.com) :കർണാടക സർക്കാർ അതിർത്തിയിൽ ആർ ടീ പിസി ആർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ദിനംപ്രതി ആയിരകണക്കിന് ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന കർണാടക തലപ്പാടി ബോർഡറിൽ ആർ ടീ പിസി ആർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കേരള സർക്കാർ ആർ ടീ പിസി ആർ  യൂണിറ്റ് സ്ഥാപിച്ചു കൊണ്ട് പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വാർത്തകൾക് പിന്നാലെയാണ് ആർ ടീ പിസി ആർ നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കിയത്.
വിദ്യാർത്ഥികൾക്കും ആശുപത്രി ആവശ്യങ്ങൾക്കും കൃത്യമായ രേഖകൾ ഉണ്ടങ്കിൽ തടസ്സമില്ലാതെ യാത്ര ചെയ്യാമെങ്കിലും എയർപോർട്ടിൽ പോകുന്നവർക്കും ദിവസവും ജോലി ആവശ്യത്തിന് കർണാടകയിൽ പോകുന്നവർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും എസ്‌ഡിപിഐ പറഞ്ഞു. ജില്ലാ അധികാരികൾ മുൻകയ്യെടുത്തു പരിഹാര നടപടിയെന്നോണം ആർ ടീ പിസി ആർ സംവിദാനം ഒരുക്കേണ്ടതുണ്ട്.




No comments