JHL

JHL

ആരിക്കാടി കാർളെ പി.കെ നഗർ, തങ്ങൾ വീട് ചെക്ക്‌ ഡാമിന്റെ പ്രവർത്തി ഉടൻ; ബ്ലോക്ക്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉദ്യോഗസ്ഥരും സ്ഥലസന്ദർശനം നടത്തി

കുമ്പള(www.truenewsmalayalam.com) : കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിവടങ്ങളിൽ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി വികസനഫണ്ടിൽ നിന്നും 6 ലക്ഷം രൂപ മാറ്റിവച്ചിരുന്നു.   നാലുവരിപ്പാത ഹൈവേ വികസനവുമായി ബന്ധപെട്ടു പ്രസ്തുത സ്ഥലം നാഷണൽ ഹൈവേ അതൊരറ്റി ഏറ്റെടുത്തതിനാൽ തൊട്ടടുത്തന്നെയുള്ള മറ്റൊരു സ്‌ഥലത്ത് ബി സി ബി നിർമ്മിക്കാനവാശ്യമായ സംവിധാനം ഉണ്ടാകുന്നതിനായി കാസർഗോഡ് ബ്ലോക്ക്പഞ്ചായത്തിലെ എഞ്ചിനിയർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.  ഉടൻ തന്നെ ഇതിന്റെ പ്രവർത്തി തുടങ്ങൻ കഴിയുമെന്ന് കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അറിയിച്ചു.
വര്ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാൽ വെള്ളം നിറഞ്ഞൊഴുകുകയും, വേനൽ കാലമായാൽ കടൽ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന ഈ കനാലിൽ കർഷകർ കൃഷിയിറക്കാറില്ല ഇപ്പോൾ. 2 കിലോമീറ്റർ ദൈർഗ്യമുള്ള ഈ കനാൽ ചെക് ഡാം വരലോടെ ഈ പ്രദേശത്തുകാരുടെ ദീർഗ കാലത്തെ സ്വപ്നമാണ  സാക്ഷാൽക്കരിക്കപ്പെടുന്നത്.




No comments