JHL

JHL

ജമാ അത്തെ ഇസ്‌ലാമി കുമ്പളയിൽ സംവാദ സദസ്സ് നടത്തി.

കുമ്പള(www.truenewsmalayalam.com) : ' ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ' എന്ന ക്യാമ്പയിനോടനുബന്ധിച്ച്  ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയയുടെ നേതൃത്വത്തിൽ കുമ്പള മൈത്രി ഭവൻ ഓഡിറ്റോറിയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഇസ്‌ലാം വിമർശിക്കപ്പെടുകയും ഇസ്ലാമോഫോബിയ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജമാ അത്തെ ഇസ്‌ലാമി നവംബർ പതിനഞ്ച് മുതൽ ഡിസംബർ ഇരുപത്തിയഞ്ച് വരെ ക്യാമ്പയിനുമായി മുന്നോട്ട് വന്നത്. നിരവധി പരിപാടികളാണ് ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്നത്.
അതിൻ്റെ ഭാഗമായാണ് കുമ്പളയിൽ സംവാദ സദസ്സ് സംഘടിപ്പിച്ചത്. പരിപാടിയിൽ ഏരിയാ പ്രസിഡൻ്റ് പി എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ഇസ്‌ലാമിക് സെൻ്റർ ഖത്തീബ് അബ്ദുൽ അസീസ് പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്‌ലാമി കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം ഷഫീഖ് നസ്രുല്ലാഹ് സംസാരിച്ചു. ബി എം ഹാറൂൻ ഖിറാഅത്ത് നടത്തി. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അബ്ദുൽ അസീസ് പൊൻമുണ്ടം മറുപടി പറഞ്ഞു.

ഏരിയാ സെക്രട്ടറി ബി എം അബ്ദുല്ല സ്വാഗതവും ഇസ്മായീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.





No comments