JHL

JHL

മലബാർ കലാപം - ചരിത്രം, വർത്തമാനം, വർഗീയത - ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : ഡിസംബർ 15,16 തീയതികളിൽ നീർച്ചാലിൽ വെച്ച് നടക്കുന്ന സിപിഎം കുമ്പള ഏരിയ സമ്മേളത്തിന്റെ ഭാഗമായി മലബാർ കലാപം

ചരിത്രം -വർത്തമാനം -വർഗ്ഗീയത

എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ 

കേരള വഖഫ് ബോർഡ് ചെയർമാൻ  ടി കെ ഹംസ കുമ്പളയിൽ ഉദ്ഘാടനം ചെയ്തു. കിസ്സ സാംസ്കാരിക സമിതി ചെയർമാൻ അഡ്വ. ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവൻ, എം. ശങ്കർ റൈ, ഏരിയ സെക്രട്ടറി സി. എ. സുബൈർ, ഏരിയ കമ്മിറ്റി അംഗം സുധാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.  സുകേഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം കെ. ബി. യൂസഫ് സ്വാഗതം പറഞ്ഞു.




No comments