JHL

JHL

വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖരെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു

കുമ്പള(www.truenewsmalayalam.com) : സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നീണ്ട 25 വർഷകാലമായി പരിശുദ്ധ മക്കയിലെ ഹറമിൽ ജോലി ചെയുന്ന ഹനീഫ് ഹാജി മക്ക. അറുപതീ നായിരത്തിൽ പരം മാപ്പിള പാട്ടുകളുടെ  ശേകരം  കയ്യിലുള്ള മുഷ്ത്താഖ് നാട്ടക്കൽ. ടൈപ്പോ ഗ്രാഫി ചിത്ര രചന മലയാളം ഇംഗ്ലീഷ് ചിത്ര കലയിൽ വിസ്മയം തീർത്ത്‌ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോഡീൽ ഇടം നേടിയ ഫരീഫത്ത് റാഹില എന്നിവരെയാണ് ആരിക്കാടി കെ.പി. റിസോട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്.

  വി. പി.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു, ദുബായ് മലബാർ കലാസാംസ്കാരിക വേദി വൈസ് ചെയർമാൻ റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു  വേദി  ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു  ജിദ്ദ കാസർകോട് ജില്ലാ കെ. എം. സി.സി.പ്രസിഡണ്ട് അൻവർ ചേരങ്കയി..കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യുസഫ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ -മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ  കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളായിരുന്നു കഴിവുള്ളവരെ കണ്ടെത്തി അവർക്ക് അർഹമായ അംഗീകാരം സമൂഹ മദ്ധ്യെ നൽകാൻ മുന്നോട്ടു വരുന്ന  ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാനകാലത്ത് ഏറെ പ്രശംസനീയമാണെന്നും ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

എകെ ആരിഫ്,.ടി എം  ഷുഹൈബ്. ബി. എ റഹിമാൻ. കെ. വി യൂസഫ് .അബ്ബാസ് കാർലെ. മുഹമ്മദ് കുഞ്ഞി കുമ്പോൽ  അബ്ദുല്ല ബി എം. അബ്ബാസ് മടിക്കേരി. അബ്ദുൽ റഹിമാൻ റെഡോ.  മുഹമ്മദ്‌ അബ്‌കോ.അബ്ദുൽ. ലത്തീഫ് ആരിക്കാടി റഹിമാൻ ബത്തേരി മുഹമ്മദ് കാക്ക തുടങ്ങിയർ സംസാരിച്ചു . മർഹൂം പീർ മുഹമ്മദിനെ അനുസ്മരിച്ചു കൊണ്ടു  സെഡ് എ. മൊഗ്രാൽ പ്രഭാഷണം നടത്തി  സലീം കുഞ്ഞി നന്ദി പറഞ്ഞു.





No comments