JHL

JHL

എം എസ് എഫ് സോക്കർ ഫെസ്റ്റ് 2021; കലാശക്കൊട്ട് നാളെ

മൊഗ്രാൽ(www.truenewsmalayalam.com) : എം എസ് എഫ് മൊഗ്രാൽ മേഖല കമ്മിറ്റി മൊഗ്രാൽ കിക്ക്‌ ഫ്ലിക്ക് ടർഫ് ഗ്രൗണ്ടിൽ രണ്ട് കാറ്റഗറികളിലായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശ കൊട്ട് നാളെ നടക്കും. അണ്ടർ-19 വിഭാഗത്തിൽ എം.എസ്.എഫ് റൈസിംഗ്, എം.എസ്.എഫ് കോട്ടയെ നേരിടും. അണ്ടർ- 24 വിഭാഗത്തിൽ എം.എസ്.എഫ്  കടവത്ത് ടീം , എം.എസ്.എഫ് ബിഗ് നാങ്കിയുമായി പോരിനിറങ്ങും.
 എംഎസ്എഫ് സോക്കർ ഫെസ്റ്റ് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുൻ ഡി.എഫ്.എ പ്രസിഡന്റുമായ ടി.ഇ  അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാളെ (ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ്, കുമ്പള സിഐ പ്രമോദ് എന്നിവർ മുഖ്യാതിഥികളായിരിക്കും.




No comments