JHL

JHL

ഉപ്പള ഹൈസ്കൂളിൽ റാഗിംഗ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.

ഉപ്പള(www.truenewsmalayalam.com) : ഉപ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയും ബലമായി മുടി മുറിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

 സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.

സ്‌കൂളിന് സമീപത്തെ കഫ്‌റ്റീരിയയിൽ നവംബർ 23നാണ് റാഗിംഗ് നടന്നത്. പ്ലസ് ടു വിദ്യാർത്ഥികളുടെ ഒരു സംഘം പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചെടുത്തു. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.
അതേസമയം റാഗിംഗ് നടന്നത് സ്‌കൂൾ കോമ്പൗണ്ടിനുള്ളിലല്ലെന്നും റാഗിംഗ് നടന്നതായി പറയപ്പെടുന്ന സ്ഥലം സ്‌കൂളിൽ നിന്ന് വളരെ അകലെയാണെന്നും സ്‌കൂൾ പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിദ്യാർത്ഥി പ്രവേശനം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതി സ്‌കൂളിന് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ പോലീസിനെ അറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. എങ്കിലും ഇക്കാര്യത്തിൽ പിടിഎ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോയിലുള്ള പ്ലസ് ടു വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ 26ന് ഇവർ ക്ലാസിലെത്തിയില്ല.ഇവരുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 പ്രദേശത്തെ പല സ്കൂളുകളിലും സമാനമായ റാഗിംഗ് കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.





No comments