JHL

JHL

അനധികൃത ചെങ്കൽ ക്വാറിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ആറ് ലോറികൾ പിടിച്ചെടുത്തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ബയാർ പതക്കലിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ക്വാറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആറ് ലോറികൾ പിടിച്ചു.
30 ഏക്കറോളം പ്രദേശത്തായി വ്യാപിച്ചുകിടന്ന ക്വാറിയിൽനിന്ന് ഇരുമ്പയിര് അടങ്ങിയ മണ്ണും ചെങ്കല്ലും വ്യാപകമായി കർണാടകയിലേക്ക് കടത്തിയതായി കണ്ടെത്തി. ഭൂവുടമയുടെ സമ്മതത്തോടെയാണ് ക്വാറി പ്രവർത്തിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ തുടർനടപടിക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി.

വിജിലൻസ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലൻ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ ജഗദീശൻ, തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാർ, കെ.വി. മധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീവൻ, പ്രദീപ്, കൃഷ്ണൻ എന്നിവർ പരിശോധനയിൽ സംബന്ധിച്ചു.





No comments