JHL

JHL

സംസ്ഥാനത്ത്‌ ഇന്നും നാളെയും കനത്ത മഴ തുടരും; കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത്‌ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന്‌ കേ
ന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. മധ്യ-വടക്കന്‍ ജില്ലകളിലാണ്‌ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

ആറ്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ അലര്‍ട്ട്‌. മറ്റു ജില്ലകളിലും ജാഗ്രതയ്‌ക്കു നിര്‍ദ്ദേശമുണ്ട്‌.കാസര്‍കോട്‌ ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്നു അവധി നല്‍കി. തെക്കന്‍-മധ്യകേരളത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അച്ചന്‍കോവിലാര്‍ അടക്കം വിവിധ പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. പമ്പ ത്രിവേണിയില്‍ കരകവിഞ്ഞു. പമ്പയിലേയ്‌ക്കുള്ള റോഡ്‌ പലയിടത്തും തകര്‍ന്നു.

ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു. കാസര്‍കോട്‌ ജില്ലയില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ്ഡ്‌ അലര്‍ട്ടിന്റെ ജാഗ്രത പുലര്‍ത്തണമെന്ന്‌ കാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.





No comments