JHL

JHL

തലപ്പാടിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം വിലമതിക്കുന്ന 114 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. മധുർ ചെട്ടുംകുഴിയിലെ ജി.കെ.മുഹമ്മദ് അജ്മൽ (23)നെയാണു എക്സൈസ് എൻഫോഴ്സമെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് തലപ്പാടി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു കഞ്ചാവുമായി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
ആന്ധ്രയിൽ നിന്നു  കേരളത്തിലേക്കു വൻതോതിൽ ക‍ഞ്ചാവ് കടത്തുകയാണെന്ന വിവരത്തെ തുടർന്നാണു എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണു വാഹനം പിടികൂടിയത്. കാറിന്റെ ഡിക്കിയിലാണു  2 കിലോ വരുന്ന 57 പാക്കറ്റ് ക‍ഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിനു 20 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നും കോഴിക്കോട് ജില്ലയിൽ പ്രതിക്കെതിരെ കഞ്ചാവ് കടത്തിനു കേസുണ്ടെന്നു അധികൃതർ പറഞ്ഞു..

കാസർകോട് എക്‌സൈസ് ഇൻസ്‌പെക്ടർ ജോയി ജോസഫ്, പ്രവന്റിവ് ഓഫിസർമാരായ ഇ.കെ.ബിജോയ്, എം.വി.സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ശൈലേഷ് കുമാർ, എൽ.മോഹൻകുമാർ, വി.മഞ്ജുനാഥ്, സി.അജീഷ്, എക്‌സൈസ് ഡ്രൈവർ പി.വി.ഡിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു  സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നു അധികൃതർ പറഞ്ഞു.





No comments