JHL

JHL

യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹയും ചായ കുടിച്ച്​ പ്രതിഷേധിച്ചു.

കോഴിക്കോട്​(www.truenewsmalayalam.com) : യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച്​ കോഴിക്കോട്ട്​ പ്രതീകാത്​മക പ്രതിഷേധം. കടപ്പുറത്തെ ഫ്രീഡം സ്​ക്വയറിലായിരുന്നു ബഹുജനകൂട്ടായ്​മയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്​തസമരം. 'അലനും താഹയും അറസിറ്റിലായത്​ ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയ​‍െൻറ വിവാദ പ്രസ്​താവനയെ ഓർമിപ്പിച്ചായിരുന്നു​ ചായകുടിസമരം.
ചടങ്ങിൽ ഒത്തുചേർന്നവർക്കെല്ലാം ചായയും പരിപ്പുവടയും നൽകി. മനുഷ്യാവകാശപ്രവർത്തകൻ എ. വാസു അലനും താഹക്കും ചായ നൽകിയാണ്​ പരിപാടി ഉദ്​ഘാടനം ചെയ്​തത്​. ഇവർ കൈവശം വെച്ചെന്ന്​ പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ്​ താനെന്ന്​ എ. വാസു പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ല. ഇവർ അതു​ കൈവശംവെച്ചതിന്​ യു.എ.പി.എ ചുമത്തി. ഫാഷിസത്തി​‍െൻറ എല്ലാ സ്വഭാവവും കാണിക്കുകയാണ്​ സി.പി.എം എന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.





No comments