JHL

JHL

പ്ലസ്​ വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അ​പേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം(www.truenewsmalayalam.com) : പ്ലസ്​ വണിന്​ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും സീറ്റ്​ ലഭിക്കാത്തവർക്ക്​ രണ്ടാം സപ്ലിമെന്‍ററിറി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.

നവംബർ 17 ന് രാവിലെ 10 മണി മുതൽ നവംബർ 19 ന് വൈകീട്ട് നാലുമണിവരെയാണ്​ അപേക്ഷിക്കാനുള്ള സമയം. ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ്​ അപേക്ഷ പുതുക്കേണ്ടത്​.


സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും നവംബർ 17ന്​ രാവിലെ 9 മണിക്ക്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്​ടർ അറിയിച്ചു.





No comments