JHL

JHL

കങ്കനാടിയിൽ 44 കാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ.

 

മംഗളൂരു(www.truenewsmalayalam.com) : കങ്കനാടിയിൽ 44 കാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ. പ്രശാന്ത് കോട്ടാരി എന്നയാളെയാണ് ഇന്ന് ഉച്ചയോടെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മന്നഗുഡ്ഡെ സ്വദേശിയാണെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമല്ല.

ഇന്നലെ രാത്രി മുതൽ കാർ അവിടെ പാർക്ക് ചെയ്തിരുന്നെന്ന് നാട്ടുകാർ പറഞ്ഞു, ഇന്ന് ഉച്ചയായിട്ടും കാർ മാറ്റാത്തതിൽ സംശയം തോന്നിയ ചിലർ ജനലിലൂടെ നോക്കിയപ്പോളാണ് ഒരാൾ കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിന് വിവരമറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.





No comments