JHL

JHL

പത്മശ്രീ ഹരേകളെ ഹജ്ജബ്ബയെ മംഗൽപാടി ജനകീയവേദി അനുമോദിച്ചു.

ഉപ്പള(www.truenewsmalayalam.com) : ഇന്ത്യൻ ഗവൺമെൻറ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ഹരേകളെ ഹജ്ജബ്ബയെ മംഗൽപാടി ജനകീയവേദി അനുമോദിച്ചു.

35 വർഷം മംഗലാപുരം നഗരത്തിൽ ഓറഞ്ച് വിൽപ്പന നടത്തി സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗ്രാമീണൻ മംഗലാപുരത്ത് നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ഹരേക്കള എന്ന ഗ്രാമത്തിൽ ന്യൂ പടുപ്പ് എന്ന കു ഗ്രാമത്തിൽ ജനിച്ചു വളർന്ന ലോകത്തോടു ഉയർന്ന ഒരു വ്യക്തിത്വമാണ് ഹരേകളെ ഹജ്ജബ്ബ.

ആറുമാസം മുമ്പ് മംഗൽപാടി ജനകീയവേദി ഓഫീസ് ഉദ്ഘാടന വേളയിൽ  ഹജ്ജബ്ബ ഉപ്പളയിൽ എത്തിയിരുന്നു ഹരേക്കള ഹജ്ജബ്ബ തൻറെ കച്ചവടത്തിലൂടെ കിട്ടിയ തുച്ഛമായ നാണയത്തുട്ടുകൾ സ്വരൂപിച്ഛ് കൊണ്ടും നാട്ടിലെ നന്മകളെ ചേർത്തുപിടിക്കുന്ന ആളുകളുടെ സഹകരണത്തോടെയും സ്വന്തം ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങുകയും 'അറിവ് നേടുക 'എന്ന ലോകത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നിരവധി ആളുകളെ വിദ്യാഭ്യാസ ലോകത്ത് കൈപിടിച്ചു കൊണ്ടുവന്ന വലിയ മനുഷ്യരും സാധാരണക്കാരനായ ഒരു മനുഷ്യസ്നേഹി കൂടിയാണ്.

 പി യൂ കോളേജ് സ്ഥാപിക്കുക എന്നതാണ് അടുത്ത ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു.ഉപ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ അബു തമാം, മഹമൂദ് കൈകമ്പ, ആഷാഫ് മൂസകുഞ്ഞി, റഷീദ് മാസ്റ്റർ അഷ്റഫ് മദർ ആര്ട്ട്സ്,സൈനുദ്ദീൻ അടുക്ക സിദ്ദിഖ്കൈകമ്പ.എന്നിവർ സംബന്ധിച്ചു.





No comments