JHL

JHL

അവേക്ക് ചിത്ര രചനാ മത്സരം ശ്രദ്ധേയമായി

കാസറഗോഡ്(www.truenewsmalayalam.com) : നവംബർ പതിനാല് ശിശുദിനത്തോടാനുബന്ധി ച്ച് വനിതാ സംഘടനയായ  'എ വുമൻസ് അസോസിയേഷൻ ഓഫ് കാസറഗോഡ് ഫോർ എംപവർമെൻ്റ്'

  കാസറഗോഡ് ഇസ്ലാമിക്‌ സെന്ററിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ നടത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി.  കുട്ടികളുടെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നാല്‌ കാറ്റഗറിയിലായി നടത്തിയ മത്സരത്തിൽ കാസറഗോഡ് ടൗണിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി 200 ൽ പരം കുട്ടികൾ പങ്കെടുത്തു. കാസറഗോഡ് മൗലവി ബുക്ക് ഡിപ്പോയും  ജെ എച്ച് എൽ ബിൽഡേഴ്സും കുട്ടികൾക്ക് മധുരപലഹാരങ്ങളും പാരിതോഷികങ്ങളും വിതരണം നടത്തി.  എവേക്ക്  പ്രസിഡന്റ്‌ യാസ്മിൻ മുസ്തഫയും സെക്രട്ടറി ഷറഫുന്നിസ ഷാഫിയും, മലർവാടി കോ ഡിനേറ്റർമാരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.





No comments