JHL

JHL

മത്സ്യഫെഡ് ജില്ലാ ഓഫീസ് ലോക മത്സ്യദിനം ആചരിച്ചു.

കാസർകോട്(www.truenewsmalayalam.com) : മത്സ്യഫെഡ് ജില്ലാ ഓഫീസ് ലോക മത്സ്യദിനം ആചരിച്ചു. സംസ്ഥാന ഭരണസമിതി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പരിപാലനവും സുസ്ഥിര മത്സ്യബന്ധനവും വിഷയത്തിൽ ഡോ. എ.പി. ദിനേശ് പ്രഭാഷണം നടത്തി.

മീൻപിടിത്ത തൊഴിലാളികളായ ബാലൻ, അയ്യപ്പൻ, ഫൽഗുനൻ മൂപ്പൻ, ഉണ്ണിയൻ അമ്പു, ലക്ഷ്മണൻ ചിന്താമണി എന്നിവരെ ആദരിച്ചു. കൗൺസിലർ അജിത്ത് അധ്യക്ഷനായി. ആർ. ഗംഗാധരൻ, നാരായണൻ, മാധവൻ, വി.എൻ. സെഫ്രിൻ, ജില്ലാ മാനേജർ കെ.എച്ച്. ഷരീഫ് എന്നിവർ സംസാരിച്ചു.







No comments