JHL

JHL

വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് ഭൂ​​​മി ത​​​ട്ടി​​​യെ​​​ടുത്ത കേസ്; കൂ​​​ട്ടു​​​നി​​​ന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

ബ​​​ദി​​​യ​​​ടു​​​ക്ക(www.truenewsmalayalam.com) : വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് ഭൂ​​​മി ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കൂ​​​ട്ടു​​​നി​​​ന്ന​​​തി​​​ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍കൂ​​​ടി​​​യാ​​​യ ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍. കാ​​​സ​​​ര്‍​ഗോ​​​ഡ് പ​​​ള്ളം റോ​​​ഡി​​​ലെ സി. ​​​വി​​​ശ്വ​​​നാ​​​ഥ കാ​​​മ​​​ത്തി (55)​നെ​​​യാ​​​ണ് ബ​​​ദി​​​യ​​​ടു​​​ക്ക പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി അ​​​റി​​​യാ​​​പ്പാ​​​ടി സ്വ​​​ദേ​​​ശി വൈ.​​​എ. ​മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി (39) ഒ​​​ളി​​​വി​​​ലാ​​​ണ്.
മു​​​ഗു സ്വ​​​ദേ​​​ശി​​​നി വാ​​​ണി എ​​​ന്‍.​ ഭ​​​ട്ട് 2019 ല്‍ ​​​ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ഇ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ല്‍ ജോ​​​ലി​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്ന ചോ​​​മാ​​​റു​​​വി​​​ന് 1981 ല്‍ ​​​പ​​​ട്ട​​​യ​​​പ്ര​​​കാ​​​രം ല​​​ഭി​​​ച്ച 1.34 ഏ​​​ക്ക​​​ര്‍ ഭൂ​​​മി അ​​​വ​​​രു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം 1986 ല്‍ ​​​മ​​​ക്ക​​​ള്‍ വാ​​​ണി​​​യു​​​ടെ ഭ​​​ര്‍​തൃ​​​സ​​​ഹോ​​​ദ​​​ര​​​ന്‍ കൃ​​​ഷ്ണ​​​ഭ​​​ട്ടി​​​ന് വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. 1994 ല്‍ ​​​ഈ സ്ഥ​​​ലം അ​​​ദ്ദേ​​​ഹ​​​ത്തി​​​ല്‍​നി​​​ന്നു വാ​​​ണി വി​​​ല​​​യ്ക്കു വാ​​​ങ്ങി.

എ​​​ന്നാ​​​ല്‍ ചോ​​​മാ​​​റു​​​വി​​​നു പ​​​ക​​​രം ചോ​​​മു എ​​​ന്ന സ്ത്രീ​​​യെ മു​​​ന്‍​നി​​​ര്‍​ത്തി ഇ​​​തേ ഭൂ​​​മി​​​യു​​​ടെ വ്യാ​​​ജ ആ​​​ധാ​​​രം ച​​​മ​​​ച്ച് മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി​ എ​​ന്ന​​താ​​​ണു കേ​​​സ്. മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി ഈ ​​​ഭൂ​​​മി​​​യി​​​ല്‍ നി​​​ര്‍​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് വാ​​​ണി എ​​​ന്‍.​​​ഭ​​​ട്ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​ത്. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള​​​ത് വ്യാ​​​ജ​​​രേ​​​ഖ​​​യാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ള്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം അ​​​വി​​​ടേ​​​ക്കു വ്യാ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.




No comments