JHL

JHL

മംഗളൂറു അത്താവറിൽ റാഗിങ്ങ്; കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

മംഗളൂരു(www.truenewsmalayalam.com) : റാഗിങ്ങ്, വിവിധ സ്വകാര്യ കോളേജുകളിൽ നിന്നായി കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

ജാസിൽ മുഹമ്മദ്(21), അഭി അലക്സ്(21) , ഇടുക്കി സ്വദേശികളായ നന്ദശ്രീകുമാർ (19), അലൻ ഷൈജു (19), കാസർകോട് ചെർവത്തൂർ സ്വദേശി ഷിഹാസ് സികെപി (20),തൃശൂർ സ്വദേശികളായ പ്രവേശന് കെപി (21) ഗോപി കൃഷ്ണ എച്ച് (21), ഹസൻ പിഎസ് (21)  വിഷ്ണു പി.ആർ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സ്വകാര്യ കോളേജിൽ ഒന്നാം വർഷ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സിന് പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ അത്താവറിലെ ഒരു ഫ്ലാറ്റിൽ വച്ച് ഒമ്പത് പേരടങ്ങുന്ന സംഘം റാഗ് ചെയ്യുകയായിരുന്നു.

വിദ്യാർത്ഥികളിൽ നിന്നും പ്രതികൾ പണം  തട്ടിയെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

പ്രതികളിൽ ഒരാളെ നവംബർ 28 ഞായറാഴ്ച റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 143, 147, 148, 342, 323, 324, 386, 149, കർണാടക വിദ്യാഭ്യാസ നിയമത്തിലെ കോളം 116 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒമ്പത് വിദ്യാർത്ഥികളിൽ ഏഴ് പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തി. പോലീസ് വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 7 പേർ കഞ്ചാവ് കഴിച്ചതായി സ്ഥിരീകരിച്ചു. 

റാഗിംഗ് കേസിനൊപ്പം, ഏഴ് പേർക്കെതിരെയും 27 (എൻഡിപിഎസ്) ആക്ട് 1985 പ്രകാരവും കേസെടുത്തിട്ടുണ്ട്.

ജാസിൽ മുഹമ്മദ്, അഭി അലക്സ് എന്നീ രണ്ട് വിദ്യാർത്ഥികൾക്കെതിരെ റാഗിംഗിന് കേസെടുത്തെങ്കിലും മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തിയിട്ടില്ല.

കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.





No comments