JHL

JHL

മംഗളൂരു ഉർവ സ്റ്റേഷൻ പരിധിയിൽ യുവാവിന് നേരെ ആക്രമണം; എട്ടംഗ സംഘത്തിനെതിരെ കേസ്.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു ഉർവ സ്റ്റേഷൻ പരിധിയിൽ യുവാവിന് നേരെ ആക്രമണം; എട്ടംഗ സംഘത്തിനെതിരെ കേസ്. ശ്രാവൺ എന്ന യുവാവിനാണ് പരിക്കേറ്റത്.

നവംബർ 28 ഞായറാഴ്ച രാത്രിയാണ് സംഭവം. 2020ൽ ബാർകെയിൽ നടന്ന ഇന്ദ്രജിത്ത് വധക്കേസിന്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് പറയപ്പെടുന്നു.

ഇന്ദ്രജിത്ത് വധക്കേസിലെ രണ്ട് പ്രതികളുടെ സഹോദരൻ അങ്കിതിന്റെ സുഹൃത്താണ് ശ്രാവൺ.

ഐപിസി 307 വകുപ്പ് പ്രകാരം ഉർവ പൊലീസ് സ്റ്റേഷനിൽ എട്ടംഗ സംഘത്തിനെതിരെ കേസെടുത്തു.





No comments