JHL

JHL

എയിംസ്, ജനകീയ റാലി അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ; വെൽഫെയർ പാർട്ടി.

കാസറഗോഡ്(www.truenewsmalayalam.com) : വികസനരംഗത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന  കാസരകോടിനെ എയിംസ് പ്രൊപ്പോസൽ ലിസ്റ്റിൽ ഉൾപെടുത്താത്തതിനെതിരെ ബുധനാഴ്ച നടക്കുന്ന റാലി താക്കീതായി മാറുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.

മാറിമാറി ഭരിച്ച മുന്നണി സർക്കാർ ജില്ലയുടെ അടിസ്ഥാന വികസനമൊരുക്കുന്നതൽ പൂർണ്ണ പരാജയമായിരുന്നു. 

വികസനത്തിന്റെ പേരിൽ  ജില്ലയിലെ കുറെ മനുഷ്യരെ എൻഡോസൾഫാൻ ദുരിതബാധിതരാക്കി മാറ്റി. എന്നാൽ അവർക്ക് ചികിത്സിക്കാൻ ആധുനിക സൗകര്യങ്ങളുള്ള ചികിത്സാ സംവിധാനമില്ല.

അതിനാൽ കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന  എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമരങ്ങൾ ഉയർന്നു വരുമ്പോൾ അതിനു അവഗണിച്ചു കൊണ്ട് കാസറഗോഡ് ജില്ല പരിഗണനയിൽ പോലുമില്ലായെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. 

അത് ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതും ജനകീയ സമരങ്ങൾ പരിഹസിക്കലുമാണെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധിക്കാരമായ നിലപാട് മാറ്റി കേന്ദ്രം എയിംസ്  അനുവദിക്കുകയാണെങ്കിൽ  അത് ജില്ലക്ക് നൽകണമെന്നും അല്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് പാർട്ടി മുന്നിട്ടുണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ ഭരണപക്ഷകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. 

അമ്പുഞ്ഞി തലകളായ്, ഹമീദ് കക്കണ്ടം, പി കെ അബ്ദുല്ല, ഫൗസിയ സിദ്ദീഖ്, അബ്ദുൽ ലത്തീഫ് കുമ്പള, യുസുഫ് സി എ. തുടങ്ങിയവർ സംസാരിച്ചു.

മജീദ് നരിക്കോടൻ സ്വാഗതവും ടീ കെ അഷ്റഫ് നന്ദിയും പറഞ്ഞു.





No comments